05 August Wednesday

കോവിഡ്‌ ചികിത്സയ്‌ക്ക്‌ സ്വകാര്യ ആശുപത്രികളും

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
കോട്ടയം
കോവിഡ് ചികിത്സയ്ക്കും സാമ്പിൾ പരിശോധനയ്ക്കുമുള്ള സംവിധാനങ്ങളുടെ വിപുലീകരണ കർമപദ്ധതിക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ പിന്തുണ അറിയിച്ചു. 
കലക്ടർ എം അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആശുപത്രികളുടെ പ്രതിനിധികൾ തുടർ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തത്. 
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച കോവിഡ് കർമപദ്ധതി (സർജ് പ്ലാൻ) യോഗത്തിൽ അവതരിപ്പിച്ചു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ള കോവിഡ് രോഗികളെ താമസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ (സിഎഫ്എൽടിസി) സജ്ജമാക്കുന്നതിലും ടെലിമെഡിസിൻ സംവിധാനം വിപുലീകരിക്കുന്നതിന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിലും സഹകരിക്കും. അധികമായി ആവശ്യം വരുന്ന ആംബുലൻസുകളും ലഭ്യമാക്കും. 
മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ആശുപത്രികളിൽ എത്താതെ തന്നെ ചികിത്സ നൽകാൻ ആരോഗ്യവകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന "ഔട്ട് റീച്ച്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ആവശ്യമെങ്കിൽ സഹകരിക്കാനും സ്വകാര്യ ആശുപത്രികൾ സന്നദ്ധത അറിയിച്ചു--.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top