03 August Monday

‘യുഡിഎഫ്‌ പ്രതിസന്ധി എൽഡിഎഫിന്‌ സഹായകം’

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 കോട്ടയം

കേരള കോൺഗ്രസ്‌ എമ്മിൽ ഉടലെടുത്ത കലഹവും ജോസ്‌ വിഭാഗത്തെ പുറത്താക്കലും യുഡിഎഫിൽ വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌ സിപിഐ എം  ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു.
ആയുർഷീൽഡ്‌ പദ്ധതി കിറ്റ്‌ വിതരണം ഉദ്ഘാടനച്ചടങ്ങിന്‌ പ്രസ്‌ ക്ലബ്ബിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു. യുഡിഎഫിലെ പ്രശ്‌നങ്ങൾ സ്വാഭാവികമായും എൽഡിഎഫിന്‌ ഗുണകരമാണ്‌. എൽഡിഎഫ്‌ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുന്നണി സംസ്ഥാന നേതൃത്വം അഭിപ്രായം വ്യക്തമാക്കും. 
സാമൂഹ്യ മാധ്യമങ്ങളെ കൈകാര്യം ചെയ്‌തുകൊണ്ടല്ലാതെ ഇനി രാഷ്ട്രീയ പ്രവർത്തനം സാധ്യമാവില്ല. പ്രചാരണ പ്രവർത്തനങ്ങളും ഓൺലൈനിലേക്ക്‌ മാറുകയാണ്‌. സിപിഐ എം കോട്ടയത്ത്‌ തുറന്ന ലൈവ്‌ സൗകര്യമുള്ള  സ്‌റ്റുഡിയോ മറ്റ്‌ ജില്ലകളിലേക്ക്‌ വ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top