കോട്ടയം
കേരളത്തിന്റെ അർഹമായ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് സാമ്പത്തികമായി സംസ്ഥാനത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കോട്ടയം സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്‌മ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ കെ ആർ അനിൽകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് എന്നിവർ സംസാരിച്ചു. കോട്ടയം സിവിൽ സ്‌റ്റേഷൻ, കോട്ടയം ടൗൺ, വൈക്കം, മീനച്ചിൽ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പാമ്പാടി ഏരിയകളിലെ വിവിധ കേന്ദ്രങ്ങളിൽ കൂട്ടായ്‌മ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..