03 June Wednesday
കോട്ടയത്തുനിന്ന്‌ കോഴിക്കോടിന്‌ വാഹനം ക്രമീകരിച്ചു

നേഴ്‌സിങ്‌ വിദ്യാർഥിനിക്ക്‌ ജോലിക്കെത്താൻ സഹായം നൽകി എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

 

 
കോട്ടയം 
അവസാന വർഷ നേഴ്സിങ്‌ വിദ്യാർഥിനിക്ക്‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ പോസ്റ്റിങ്ങിനെത്താൻ സഹായവുമായി എസ്‌എഫ്‌ഐ. കോട്ടയം സ്വദേശിനിയായ അനൂപയ്‌ക്ക് സഹായവുമായെത്തിയത്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയാണ്‌.
സർക്കാർ മെഡിക്കൽ കോളേജുകളിലെ  അവസാനവർഷ നേഴ്സിങ് വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായുള്ള ഹോസ്പിറ്റൽ പോസ്റ്റിങ്ങിന്‌ നിർബന്ധമായും എത്തണമെന്ന സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസമാണ് വന്നത്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനെ തുടർന്ന് പല വിദ്യാർഥികളും വീടുകളിലേക്ക്‌ മടങ്ങിയിരുന്നു. ഇത്തരത്തിൽ വീട്ടിലെത്തിയശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ അവസാനവർഷ നേഴ്‌സിങ് വിദ്യാർഥിനിയായ കിടങ്ങൂർ സ്വദേശി അനുപ മരിയ തോമസിന്‌ പോസ്റ്റിങ്‌ ഉത്തരവ് ലഭിക്കുന്നത്. എന്നാൽ ഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതുമൂലം പോസ്റ്റിങ്‌ ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ജോയിൻ ചെയ്യാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഇടപെട്ട്‌ വിവരം ജില്ലാ ഭരണകേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. വിദ്യാർഥിനിയുടെ യാത്രയ്ക്ക് ആവശ്യമായ പാസ് നൽകാം എന്ന് കലക്ടർ അറിയിച്ചതിനെ തുടർന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കോട്ടയത്തുനിന്ന്‌ കോഴിക്കോട്ടേയ്‌ക്ക്‌ വാഹനം ക്രമീകരിച്ചുനൽകി. ഇതേ തുടർന്ന് വിദ്യാർഥിനിക്ക് വ്യാഴാഴ്‌ച പകൽ 11 ന്‌  കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി പോസ്റ്റിങ് നേടാനായി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top