16 April Friday

ഇനി 34 ദിവസം; ഒരുക്കങ്ങളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
കോട്ടയം
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 34 ദിവസങ്ങൾ കൂടി. ഉദ്യോഗസ്ഥതലത്തിലുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.‌ നടപടികൾ സുഗമമായി പൂർത്തീകരിക്കുന്നതിന്  എല്ലാ രാഷ്ട്രീയ പാർടികളും സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ എം അഞ്ജന അറിയിച്ചു. കലക്ടറേറ്റിൽ രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗം ചേർന്നു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയും ഫിനാൻസ് ഓഫീസർ  എം എസ് ഷാജി, എഡിഎം ആശ സി ഏബ്രഹാം, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ എസ് എൽ സജികുമാർ എന്നിവർ പങ്കെടുത്തു. 
  കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തുന്നതിന് എല്ലാ നിയോജകമണ്ഡങ്ങളിലും തെരഞ്ഞെടുപ്പ് വിഭാഗത്തിൽനിന്നും പ്രത്യേക സ്ഥലങ്ങൾ നിർണയിച്ചു നൽകി. ഈ സ്ഥലങ്ങളിൽ മാത്രമേ നടത്താവൂ. ഇതിന് ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂർ അനുമതി വാങ്ങണം.  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല.
  ജാഥകളിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോലങ്ങൾ വഹിച്ചു കൊണ്ടുപോകാനോ കത്തിക്കാനോ പാടില്ല. റോഡ് ഷോ പോലുള്ള പരിപാടികളിൽ അഞ്ചിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കരുത്. പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കരുത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top