16 April Friday
നെല്ല്‌ സംഭരണത്തിലെ അപാകം പരിഹരിക്കുക

നെൽകർഷക പ്രതിഷേധ സംഗമം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
കോട്ടയം
നെല്ല്‌ സംഭരണത്തിലെ അപാകം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള‌ കർഷകസംഘം ആവശ്യപ്പെട്ടു. പോരായ്‌മകൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം മന്ത്രിമാർക്ക്‌ നിവേദനം നൽകി‌. സംഭവത്തിൽ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ നെൽകർഷക പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനയിൽ നടക്കുന്ന സംഗമം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോർജ്‌ മാത്യു ഉദ്‌ഘാടനം ചെയ്യും. 
നീണ്ടൂർ, കല്ലറ, ആർപ്പൂക്കര പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ നെല്ല്‌ സംഭരിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിലാണ്‌. നെൽകർഷകരെ ചൂഷണം ചെയ്യാൻ ഇടനിലക്കാർ നടത്തുന്ന ഇടപെടൽ നിയമപരമായി നിരോധിക്കണം. ഈ രംഗത്ത്‌ ചുമതലക്കാരായി കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥന്മാരെ നിയമിക്കണം. വേനലായതിനാൽ ഈർപ്പത്തിന്റെ അളവ്‌ വളരെ കുറവാണ്‌. നെല്ലിന്റെ ഗണുമേന്മ പരിശോധിക്കാൻ പാഡി ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത്‌ പ്രതിനിധി, പാടശേഖരസമിതി പ്രതിനിധി എന്നിവർ ഉൾക്കൊള്ളുന്ന കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി‌. എന്നാൽ ഈ സമിതി നെല്ലിന്റെ ഗണുമേന്മ പരിശോധിക്കാറില്ല. ഇത്‌ അടിയന്തരമായി നടപ്പാക്കിയാൽ സംഭരത്തിലെ അപാകം പരിഹരിക്കാൻ സാധിക്കും. 
സംഭരണ രംഗത്ത്‌ തെറ്റിദ്ധാരണ പരത്തുന്ന ആളുകൾ ബോധപൂർവമായി രാഷ്‌ട്രീയ നാടകങ്ങൾ നടത്തുകയാണ്‌. കേരളത്തിന്റെ നെല്ലുല്പാദനമേഖലയിൽ വലിയ പുരോഗതിയാണ് സർക്കാർ കൈവരിച്ചിട്ടുള്ളത്‌. ഈ നേട്ടങ്ങെളയാകെ തകർക്കുന്ന സമീപനമാണ്‌ സംഭരണ രംഗത്ത്‌ നടക്കുന്നത്‌. 
ഇതടക്കം ഉയർത്തി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിൽ എല്ലാ വിഭാഗം കർഷകരും അണിചേരണമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top