കോട്ടയം
ജനവിരുദ്ധ കേന്ദ്രബജറ്റിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോട്ടയം കലക്ടറേറ്റിന് മുമ്പിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ജെ പ്രസാദ്, കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് എന്നിവർ സംസാരിച്ചു.
കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ ഉദയൻ, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ പി പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു.
വൈക്കത്ത് എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. മീനച്ചിൽ താലൂക്ക് ഓഫീസിന് മുമ്പിൽ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ്, കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എസ് അനൂപ്, ചങ്ങനാശേരിയിൽ കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ബിനു എബ്രഹാം, ഏറ്റുമാനൂരിൽ കെജിഒഎ ഏരിയ സെക്രട്ടറി ഷാനിഷ് ആന്റണി, പാമ്പാടിയിൽ കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് കെ ടി സാജുമോൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..