കോട്ടയം
കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച കെത്രിഎ എക്സ്പോ കോട്ടയത്തിന്റെ വാണിജ്യ വ്യവസായ വിപണിയെ ഉണർത്താൻ ഉതകുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. കെത്രിഎ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോൺ പ്രസിഡന്റ് ഷിബു കെ എബ്രാഹം അധ്യക്ഷനായി.
ജോസഫ് ചാവറ (ചീഫ് പ്രേടൺ), ജോസഫ് കടമ്പുകാട്ടിൽ, ബിജു ജോസഫ്, (മാനേജിങ് ഡയറക്ടർ, നവ്യ ബേക്കറി), ഉണ്ണികൃഷ്ണൻ ബി കെ (സീനിയർ വൈസ് പ്രസിഡന്റ്, ഏഷ്യാനെറ്റ് ന്യൂസ്), ജയിംസ് വളപ്പില (കെത്രിഎ സ്റ്റേറ്റ് മുൻ പ്രസിഡന്റ്), കുര്യൻ വർക്കി (പ്രസിഡന്റ്), കുര്യൻ വർക്കി (രക്ഷാധികാരി, ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ), സി പി പ്രേംരാജ് (സെക്രട്ടറി, ബേക്കേഴ്സ് അസോസിയേഷൻ, കേരള), രാജീവ് എളയാവൂർ (സ്റ്റേറ്റ് ജനറൽ സെക്രട്ടറി), ലാൽജി പി വർഗീസ് (സ്റ്റേറ്റ് ട്രഷറർ) എന്നിവർ സംസാരിച്ചു.
ക്രിസ്മസ് ന്യൂ ഇയർ സമ്മാനമായി നൽകുന്ന കേക്കുകൾ കുറഞ്ഞ നിരക്കിൽ ബുക്കുചെയ്യാനും അവസരമുണ്ട്. കേറ്ററിങ് അസോസിയേഷന്റെ പത്തിലധികം പ്രശസ്തരായ കേറ്ററേഴ്സിന്റെ വിവിധ ഭക്ഷണശാലകൾ, മെഴ്സിലിസ് ഐസ്ക്രീം മേള, ക്രിസ്മസ് ന്യൂ ഇയർ അലങ്കാരങ്ങൾ, നക്ഷത്രങ്ങൾ, പ്രമുഖ ബൊട്ടിക്കുകൾ, മസാജറുകൾ ഇൻഡോർ പ്ലാന്റ് തുടങ്ങി നൂറോളം സ്റ്റാളുകൾ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..