13 October Sunday

കോടിയേരി ഏവർക്കും മാതൃകയായ പോരാളി: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കോട്ടയം
പാർലമെന്റേറിയൻ എന്ന നിലയിലും സംഘടനാ പ്രവർത്തനരംഗത്തും ഏവർക്കും മാതൃകയായ പോരാളിയാണ്‌ കോടിയേരി ബാലകൃഷ്‌ണനെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഏറ്റെടുത്ത പ്രവർത്തനങ്ങളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ചു. നിയമസഭയിൽ എതിരാളികളുടെ ആരോപണങ്ങൾക്ക്‌ കൃത്യവും വ്യക്തവുമായി മറുപടി നൽകിയിരുന്നു. അവർ കടന്നാക്രമണം നടത്തിയാൽ കോടിയേരിയുടെ മറുപടികൾ കൊടുങ്കാറ്റായി മാറിയിരുന്നു. കാലമെത്ര പോയാലും അദ്ദേഹത്തിന്റെ പ്രവർത്തനം സ്‌മരിക്കപ്പെടും. കോട്ടയത്ത്‌ സിപിഐ എം സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഉത്തരവാദിത്വ ടൂറിസം എന്ന ആശയം കുമരകത്ത്‌ നടപ്പാക്കുന്നതിലും അന്ന്‌ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി താൽപര്യം കാണിച്ചു. ഇന്ന്‌ അന്തർദേശീയ ബഹുമതികളടക്കം നേടി ലോകം ശ്രദ്ധിക്കുന്ന ടൂറിസം കേന്ദ്രമായി കുമരകം മാറി. 
  "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌'' എന്ന നയം നടപ്പാക്കി രാജ്യത്തിന്റെ നാനാത്വത്തെ തകർക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. വയനാട്‌ പുനരുജ്ജീവനത്തിന്‌ ഒരു പൈസ പോലും കേന്ദ്ര സർക്കാർ തന്നിട്ടില്ല. സർക്കാരിന്റെ എസ്‌റ്റിമേറ്റ്‌ തുകയെ ചെലവാക്കിയ തുകയായി അവതരിപ്പിച്ച മാധ്യമങ്ങൾ കേന്ദ്രത്തിന്റെ അവഗണനയെക്കുറിച്ച്‌ ഒരക്ഷരം മിണ്ടുന്നില്ലെന്നും മന്ത്രി പറഞ്ഞു.  സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി എൻ സത്യനേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ, ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ കെ പ്രഭാകരൻ, കെ ആർ അജയ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, കോട്ടയം നഗരസഭാ പ്രതിപക്ഷ നേതാവ്‌ അഡ്വ. ഷീജ അനിൽ, നഗരസഭാംഗം ദിപാമോൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top