08 December Thursday

നിതിനാമോൾ വിടവാങ്ങിയിട്ട് ഒരുവർഷം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022
വൈക്കം
പാലാ സെന്റ് തോമസ് കോളേജിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖല വൈസ് പ്രസിഡന്റായിരുന്ന നിതിനാമോളുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. പതാക ഉയർത്തലിനുശേഷം  സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
 തുറുവേലിക്കുന്നിൽ നടന്ന അനുസ്മരണസമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് കെ ദീപേഷ് അധ്യക്ഷനായി. നിതിനാമോളുടെ അമ്മ ബിന്ദു നാല് വിദ്യാർഥികളുടെ പഠനത്തിനായി പണം കൈമാറി. ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, മേഖലാ സെക്രട്ടറി പോൾ സേവ്യർ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഗോകുൽ കൃഷ്ണൻ, അർജുൻ മുരളി, സിപിഐ എം ലോക്കൽ സെക്രട്ടറി ജി രവികുമാർ, വിനു വിജയൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top