18 October Friday
നാലിന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

നിയോജകമണ്ഡലം കൺവൻഷന്‌ ഒരുങ്ങി എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

 

 
പാലാ
എൽഡിഎഫ്‌ പാലാ നിയോജകമണ്ഡലം കൺവൻഷൻ ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. പാലാ ടൗൺ ബസ്‌ സ്‌റ്റാൻഡിന്‌ സമീപത്തെ പുഴക്കര മൈതാനിയിലാണ്‌ കൺവൻഷൻ . 
മന്ത്രിമാരായ എം എം മണി, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എൽഡിഎഫ്‌ നേതാക്കളായ വൈക്കം വിശ്വൻ, പന്ന്യൻ രവീന്ദ്രൻ, കെ ജെ തോമസ്‌, മാത്യു ടി തോമസ് എംഎൽഎ‌, തോമസ്‌ ചാണ്ടി എംഎൽഎ, എം വി ശ്രേയാംസ്‌കുമാർ, കെ ഫ്രാൻസിസ്‌ ജോർജ്‌, സ്‌കറിയ തോമസ്‌, കെ ബി ഗണേഷ്‌കുമാർ എംഎൽഎ, പ്രൊഫ. അബ്‌ദുൾ വഹാബ്, വക്കച്ചൻ മറ്റത്തിൽ, വി എൻ വാസവൻ, സി കെ ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും. 
എൽഡിഎഫിന്റെ താഴെതലങ്ങളിലെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ ഊർജിതമാക്കിയാണ്‌ നിയോജകമണ്ഡലം കൺവൻഷൻ ചേരുന്നത്‌. കർഷകരടക്കം സമസ്‌തമേഖലയിലെയും ജനവിഭാഗങ്ങളുടെ വിപുലമായ പങ്കാളിത്തത്തോടെയാണ്‌ കൺവൻഷനുകൾ ചേരുന്നത്‌. ചൊവ്വാഴ്‌ചയോടെ മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെയും പാലാ മുനിസിപ്പാലിറ്റിയിലെയും കൺവൻഷനുകൾ പൂർത്തിയാകും. 
അഞ്ച്‌, ആറ്‌ തീയതികളിലായി മണ്ഡലത്തിലെ 176 ബൂത്തുകളിലെയും കൺവൻഷനുകൾ പൂർത്തീകരിക്കും. ഇതോടെ ഭവനസന്ദർശനം അടക്കം ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ശക്തമാവും.
 
 
പ്രധാന വാർത്തകൾ
 Top