21 October Monday

അത്തച്ചമയ ഘോഷയാത്ര ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
കോട്ടയം 
അക്ഷരനഗരിയുടെ ഓണവിളംബരമായ അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്‌ച വൈകിട്ട്‌ നാലിന്‌ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിൽനിന്ന്‌ പുറപ്പെടും. കെകെ റോഡ്‌ വഴി തിരുനക്കര ക്ഷേത്രമൈതാനത്ത്‌ എത്തിച്ചേരും. 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു. 
 കെകെ റോഡിലൂടെ ചങ്ങനാശേരി ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്ന്‌ ഇടത്തേക്ക്‌ തിരിഞ്ഞ്‌ ദേവലോകം വഴി പോകണം. കെകെ റോഡിലൂടെ ടൗണിലേക്ക്‌ വരുന്ന വാഹനങ്ങൾ കലക്‌ടറേറ്റ്‌ ജങ്‌ഷനിലെത്തി ലോഗോസ്‌ –- ശാസ്‌ത്രി റോഡ്‌ വഴി നാഗമ്പടം ഭാഗത്തേക്ക്‌ പോകണം. ടൗണിൽ നിന്നും കിഴക്കോട്ട്‌ കെകെ റോഡ്‌ വഴി പോകേണ്ട വാഹനങ്ങൾ ശാസ്‌ത്രി റോഡ്‌ –- ലോഗോസ്‌ –- റബർ ബോർഡ്‌ –- കഞ്ഞിക്കുഴി വഴി പോകണം. 
 എംസി റോഡിലൂടെ ചിങ്ങവനത്ത്‌ നിന്ന്‌ വരുന്ന വാഹനങ്ങൾ സിമന്റ്‌ കവലയിലെത്തി ബൈപാസ്‌ റോഡിലൂടെ പാറോച്ചാൽ –- തിരുവാതുക്കൽ –- കുരിശുപള്ളി –- ചാലുകുന്ന്‌ –- ചുങ്കം വഴി പോകണം. നാഗമ്പടത്ത്‌ നിന്ന്‌ കുമരകം ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ ബേക്കർ ജങ്ഷൻ –- ചാലുകുന്ന്‌ –- അറത്തൂട്ടി വഴി പോകണം.
 
 
 
 
 
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top