15 October Tuesday

‘ചരിത്രവിജയങ്ങളുടെ മഹാസംഗമം’ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
 
പാലാ
എംജി സർവകലാശാലയുടെ കീഴിലുള്ള ജില്ലയിലെ കോളേജുകളിൽ വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ ചൊവ്വാഴ‌്ച സ്വീകരണം.  ‘ചരിത്രവിജയങ്ങളുടെ മഹാസംഗമം’ എന്ന പേരിൽ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ജില്ലയിലെ 38 ക്യാമ്പസുകളിലാണ്‌ എസ്‌എഫ്‌ഐ വിജയിച്ചത്‌. എതിരില്ലാതെ വിജയിച്ചതടക്കമുള്ള ക്യാമ്പസുകളിൽ ഭൂരിപക്ഷം സീറ്റുകളും എസ്‌എഫ്‌ഐ നേടി. വൻ വിദ്യാർഥി റാലിയോടെ സംഘടിപ്പിക്കുന്ന പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. പകൽ രണ്ടിന്‌ ളാലം പാലം ജങ്‌ഷനിലാണ്‌ സമ്മേളനം. 
വിദ്യാർഥി റാലി ഒന്നിന്‌ കൊട്ടാരമറ്റത്തുനിന്ന്‌ ആരംഭിക്കും. സിപിഐ എം ജില്ലാസെക്രട്ടറി വി എൻ വാസവൻ, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, സെക്രട്ടറി കെ എം സച്ചിൻദേവ്‌ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടി വൻ വിജയമാക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ജസ്‌റ്റിൻ ജോസഫും സെക്രട്ടറി എം എസ്‌ ദീപക്കും വിദ്യാർഥികളോട്‌ അഭ്യർഥിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top