07 August Friday

കനിയാതെ കരകയറില്ല ഈ കുടുംബം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

പ്രിയേഷും കുടുംബവും

 

കുമരകം
 രോഗത്തിന്റെ പിടിയിലമർന്ന കുടുംബം കരകയറാനാവാതെ ദുരിതത്തിൽ. കുമരകം പഞ്ചായത്ത്‌  പൊങ്ങലക്കരി കോളനിയിൽ  ഇളംങ്ങളത്തുകാട്ടിൽ  പ്രിയേഷിന്റെ(44) കുടുംബമാണ്‌ രോഗപീഡയിൽ ജീവിതം തള്ളിനീക്കുന്നത്‌. വർഷങ്ങളായി  അപസ്‌മാര രോഗത്തിന് ചികിത്സയിലാണ്‌ പ്രിയേഷ്‌.  മൂന്നുവർഷം മുമ്പ്‌ പ്രിയേഷിന്റെ ഒരു വശം തളർന്നു.  നടക്കണമെങ്കിൽ പരസഹായം വേണം.  അർബുദരോഗിയായ അച്ഛൻ ജോണി (73) കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രമേഹവും രക്തസമ്മർദവും പിടിപെട്ട്‌   കിടപ്പുരോഗിയായിരുന്ന  അമ്മ ശാന്തമ്മ കഴിഞ്ഞ ദിവസമാണ്‌ മരിച്ചത്‌. പ്രിയേഷിന്റെ ഭാര്യ ഷീജ വീട്ടുജോലിക്ക് പോയാണ്  കുടുംബം കഴിയുന്നത്. ഷീജയുടെ  വരുമാനം മാത്രമാണ്  ഭർത്താവിന്റെയും അച്ഛന്റെയും  ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവിനുമുള്ളത്‌. മൂന്നുപെൺമക്കളാണ്‌ ഇവർക്കുള്ളത്‌. പ്രതിസന്ധിയാണെങ്കിലും  മൂത്തമകൾ പ്രീജ എസ്‌എസ്‌എൽസി പരീക്ഷയിൽ ആറുവിഷയങ്ങൾക്ക്‌ എ പ്ലസ്‌ നേടി.  രണ്ടാമത്തെ കുട്ടി ബസാർ യുപി സ്കൂളിൽ അഞ്ചാംക്ലാസിലും ഇളയ മകൾ  യുകെജിയിലും പഠിക്കുന്നു.  വലിയകടബാധ്യതയിൽ നട്ടംതിരിയുന്ന പ്രിയേഷും കുടുംബവും സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിച്ചാണ്‌  ജീവിതം തള്ളിനീക്കുന്നത്‌. അക്കൗണ്ടനമ്പർ 67226640459 ifsc code SBIN0070116
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top