18 June Friday

ദേശീയ സമ്പാദ്യ പദ്ധതി തകർക്കൽ; ഏജന്റുമാരുടെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 

കോട്ടയം
ദേശീയ സമ്പാദ്യപദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ജില്ലയിൽ നൂറോളം പോസ്‌റ്റോഫീസുകളുടെ മുമ്പിൽ ധർണ നടത്തി. ദേശീയ സമ്പാദ്യ പദ്ധതി ഏജൻസ്‌ അസോസിയേഷൻ(സിഐടിയു) കോട്ടയം ഹെഡ്‌ പോസ്‌റ്റോഫീസിന്‌ മുമ്പിൽ നടത്തിയ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ സംസ്ഥാന വൈസ്‌. പ്രസിഡന്റ്‌ ടി ബി പത്മകുമാരി അധ്യക്ഷയായി. എ ബി ലാൽകുമാർ, എലിസബത്ത്‌ ജോർജ്‌, ടി എസ്‌ ഷീല, കെ ആർ സോഹൻലാൽ എന്നിവർ സംസാരിച്ചു.
പാലായിൽ സിഐടിയു ഏരിയ ജോ. സെക്രട്ടറി സിറിയക്‌, വൈക്കത്ത്‌  സുജിൻഎം നായർ,  അയർക്കുന്നത്ത്‌ കെഎസ്‌കെടിയു നേതാവ്‌ എം കെ പൊന്നപ്പൻ, പേരൂരിൽ കർഷകസംഘം നേതാവ്‌ എം എസ്‌ ചന്ദ്രൻ, തെക്കേത്തുകവല സിഐടിയു ഏരിയ പ്രസിഡന്റ്‌ ഡി ബൈജു, കുറവിലങ്ങാട്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി രാധാ ശ്രീനിവാസ്‌, ആർപ്പൂക്കര ജില്ലാ പ്രസിഡന്റ്‌ സൂസി ഫിലിപ്പ്‌, പൊൻകുന്നം കെ ആർ ശ്രീലത, ദേവഗിരി വി കെ പുഷ്‌പ, മൂന്നിലവ്‌ എം സി ജയകുമാരി എന്നിവർ സമരം ഉദ്‌ഘാടനം ചെയ്‌തു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top