14 August Friday
ചികിത്സയിൽ 107 പേർ

4 പേർക്കു കൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
കോട്ടയം 
ജില്ലയിൽ നാലു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു. വിട്ടൊഴിയാതെ രോഗബാധ നിൽക്കുന്നതിനാൽ ജാഗ്രതയിൽനിന്ന്‌ തെല്ലും പിന്നോട്ടുപോകരുതെന്ന്‌ ആരോഗ്യവകുപ്പും അടിവരയിടുന്നു. ബുധനാഴ്‌ച നാലുപേർക്ക്‌ രോഗബാധ ഉണ്ടായപ്പോൾ ആറുപേരാണ്‌ രോഗമുക്തി നേടിയത്‌. ഡൽഹിയിൽനിന്ന് ജൂൺ 15ന് എത്തി പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(29), കുവൈത്തിൽനിന്ന് ജൂൺ 16ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പൂഞ്ഞാർ സ്വദേശി(25), മുബൈയിൽനിന്ന് ജൂൺ 20ന് എത്തി തെങ്ങണയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(22), ഡൽഹിയിൽനിന്ന് ജൂൺ 20ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി(29) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്‌. 
കോട്ടയം ജില്ലക്കാരായ 107 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 40 പേർ പാലാ ജനറൽ ആശുപത്രിയിലും 34 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ കോട്ടയം ജനറൽ ആശുപത്രിയിലും മൂന്നുപേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top