15 July Wednesday

ആരവങ്ങളില്ലാതെ സ്‌കൂൾ മുറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 കോട്ടയം

പ്രവേശനോത്സവ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ വിജനമായി സ്‌കൂൾ അങ്കണങ്ങൾ. വർണബലൂണുകളും തോരണങ്ങളുമെല്ലാംകൊണ്ടുള്ള പതിവ്‌  അലങ്കാരങ്ങളും മുന്നൊരുക്കങ്ങളും നടത്തേണ്ടിയും വന്നില്ല. കുട്ടികളുടെ കലപില ബഹളങ്ങളുമില്ല.  കോവിഡ്‌ പശ്‌ചാത്തലത്തിൽ ഹൈടെക്‌ വിദ്യാഭ്യാസം പരിചയപ്പെടുത്തി ഓൺലൈൻ  ഫസ്‌റ്റ്‌ബെൽ കൗതുകപൂർവം കണ്ടു.  മുൻവർഷങ്ങളിൽ സാധാരണ കരഞ്ഞും ചിരിച്ചും എത്തിയിരുന്ന നവാഗതരായ കുരുന്നുകളുടെ പഠനോത്സവ അനുഭവമാണ്‌ ‌ഇത്തവണ കോവിഡെന്ന മഹാമാരി ഒന്നാംക്ലാസുകാർക്ക്‌ നഷ്ടപ്പെടുത്തിയത്‌. 
യഥാസമയം സ്‌കൂൾ തുറക്കാനാവില്ലെന്ന്‌ നേരത്തെ എല്ലാവർക്കും ബോധ്യമായിരുന്നു. എന്നാലും സ്‌കൂളും പരിസരവുമെല്ലാം ശുചിയാക്കി, അറ്റകുറ്റപ്പണികളും നടത്തി. നിലവിൽ ലോക്‌ഡൗൺ കാലാവധി വരെ അധ്യാപകർക്ക്‌ സ്‌കൂളിൽ വരേണ്ട. എന്നാലും വിക്ടേഴ്‌സ്‌ ചാനൽ കണ്ട്‌ കുട്ടികളുടെ സംശയങ്ങൾക്ക്‌ മറുപടി നൽകണം. താൽക്കാലിക സംവിധാനമായ ഓൺലൈൻ പഠനം കഴിയുന്നമുറയ്‌ക്ക്‌ സ്‌കൂളുകൾ സജീവമാകുമെന്ന പ്രതീക്ഷയിലാണ്‌ എല്ലാവരും.
പ്രധാന വാർത്തകൾ
 Top