16 April Friday

എൽഡിഎഫ്‌ തുടർഭരണം ഉറപ്പിക്കാൻ 
അഭിഭാഷകർ രംഗത്തിറങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021
കോട്ടയം
ജില്ലയിലെ ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിനും എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കാനുമുള്ള  പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ(എഐഎൽയു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു.  ജില്ലയിലെ വിവിധ കോർട്‌ സെന്ററുകളിൽ അഭിഭാഷകരുടെ പ്രത്യേക കൺവൻഷൻ ചേരാനും തീരുമാനിച്ചു. കൺവൻഷൻ സിപിഐ എം ജില്ലാസെക്രട്ടറി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. വിവിധ കോർട്‌ സെന്ററുകളിൽനിന്ന്‌ ജനപ്രതിനിധികളായ തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷകരെ അദ്ദേഹം ആദരിച്ചു.  എഐഎൽയു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. അജിതൻ നമ്പൂതിരി അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം അഡ്വ. കെ അനിൽകുമാർ, മറ്റ്‌ നേതാക്കളായ അഡ്വ. റെജി സഖറിയ, അഡ്വ. വി ജയപ്രകാശ്‌, അഡ്വ. ഗിരീഷ്‌ എസ്‌ നായർ, അഡ്വ. ഷീജ അനിൽ, അഡ്വ. പി എൻ അശോക്‌ബാബു, അഡ്വ. വി വി ഗീത എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി അഡ്വ. പി ഷാനവാസ്‌ സ്വാഗതവും അഡ്വ. സി കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top