കോട്ടയം
ജില്ലയിൽ 243 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 240 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധ. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതുതായി 2206 പരിശോധനാഫലങ്ങൾ ലഭിച്ചു.
രോഗം ബാധിച്ചവരിൽ 118 പുരുഷൻമാരും 97 സ്ത്രീകളും 28 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 156 പേർ രോഗമുക്തരായി. 4496 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 35483 പേർ കോവിഡ് ബാധിതരായി. 30930 പേർ രോഗമുക്തി നേടി. 13123 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..