കോട്ടയം
ഖാദി തൊഴിലാളികൾക്ക് മിനിമംകൂലി പുതുക്കി നിശ്ചയിച്ച എൽഡിഎഫ് സർക്കാരിനെ ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം അഭിനന്ദിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ കെ ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം ശകുന്തള അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ മഹാദേവൻ സംസാരിച്ചു. ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സോണി കോമത്ത് സംഘടനാ റിപ്പോർട്ടും യൂണിയൻ ജില്ലാ സെക്രട്ടറി ഗിരിജാമണി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജലജ മോഹനൻ സ്വാഗതവും വത്സമ്മ ജെയിംസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എം ശകുന്തള(പ്രസിഡന്റ്), എം കെ പത്മകുമാരി(വൈസ് പ്രസിഡന്റ്), ഗിരിജാമണി ബാലകൃഷ്ണൻ(സെക്രട്ടറി), ജലജ മോഹനൻ(ജോയിന്റ് സെക്രട്ടറി), ടി എ ശാന്തമ്മ(ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..