20 November Wednesday

പൊതുവിദ്യാഭ്യാസ സംരക്ഷണം; ഹൈടെക‌് ആയത‌് 2642 ക്ലാസ‌്മുറികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

കോട്ടയം> പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിൽ ഹൈടെക‌് ആയത‌് 2642  ക്ലാസ‌്മുറികൾ. എച്ച‌്എസ‌്, എച്ച‌്എസ‌്എസ‌് വിഭാഗങ്ങളിലെ മുഴുവൻ ക്ലാസുകളും ഹൈടെക‌് നിലവാരത്തിലേക്ക‌് ഉയർന്നു. കംപ്യൂട്ടറുകളും ലാപ‌്ടോപ്പും പ്രൊജക്ടറും അടക്കം ലഭ്യമാക്കിയാണ‌് ഈ നേട്ടം കൈവരിച്ചത‌്.

വിദ്യാഭ്യാസ രംഗത്ത‌് കൊട്ടും കുരവയുമില്ലാതെ സർക്കാർ നടപ്പാക്കുന്ന നിശ‌ബ‌്ദ വിപ്ലവമാണ‌് ഈ വൻകുതിപ്പിന‌് കളമൊരുക്കിത‌്. സ‌്കൂൾ പഠനത്തിന‌് ഹൈടെക‌് സംവിധാനം ഒരുക്കുന്നതിനായി ഓരോ ക്ലാസ‌് മുറികൾക്കും ഒരുലക്ഷത്തിലധികം  രൂപയാണ‌് സർക്കാർ ചെലവിടുന്നത‌്. സർക്കാർ ഖജനാവിൽ നിന്നും കിഫ‌്ബി ഫണ്ടിൽ നിന്നും പണം ലഭ്യമാക്കിയാണ‌് ഈ പദ്ധതികൾ നടപ്പാക്കുന്നത‌്. ഇതിനകം ജില്ലയിൽ മാത്രം 150 കോടിയിലേറെ രൂപ ഇതിനു മാത്രമായി ചെലവഴിച്ചു.

ക്ലാസ‌് മുറികൾ നവീകരിച്ചും പഴയ ഡസ‌്കും ബെഞ്ചും മാറ്റി ആധുനിക നിലവാരത്തിലുള്ള പുതിയ ഇരിപ്പിടങ്ങളും പഠന സാമഗ്രികളും അടക്കം ഒരുക്കി. അധ്യാപകർക്കടക്കം മികച്ച പരിശീലനവും നൽകി. സ‌്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതോടെ മുമ്പ‌് സർക്കാർ പള്ളിക്കൂടങ്ങളെ ഒഴിവാക്കിയവർ ഉൾപ്പെടെ ആഹ‌്ളാദത്തോടെ മടങ്ങിയെത്തുകയാണ‌്. 

 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top