കുമരകം
ആഗോള കാര്യങ്ങളെല്ലാം മാറ്റിവെച്ച് ഷെർപ്പമാരും പ്രതിനിധികളും കുറച്ചു നേരത്തേക്ക് തനി മലയാളികളായി. അവർ സെറ്റ് മുണ്ടുടുത്തു, നാട്ടുവിശേഷങ്ങൾ പങ്കുവെച്ചു. കേരളീയ വേഷത്തിൽ സെൽഫിയെടുത്തു. വെള്ളിയാഴ്‌ചത്തെ ചർച്ചകൾ കഴിഞ്ഞ് വൈകിട്ടായിരുന്നു പ്രതിനിധികൾ കായലോരത്ത് സംഗമിച്ചത്. മലയാളികളായ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു എല്ലാവരും മുണ്ടുടുത്തത്.
""ഈ വേഷം കൊള്ളം, കോട്ടും സ്യൂട്ടും ഇടുന്നതിനേക്കാൾ സൗകര്യമുണ്ട്.'' –- യൂറോപ്യൻ യൂണിയന്റെ പ്രതിനിധിയായി ഓസ്‌ട്രിയയിൽ നിന്നെത്തിയ ഹെയിൻസ് ഷെറർ പറഞ്ഞു. മുണ്ട് നെഞ്ചത്തല്ല, അരയിലാണ് കെട്ടേണ്ടതെന്ന് ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ ഇതാണ് അതിന്റെ ഭംഗിയെന്നായിരുന്നു മറുപടി. എല്ലാവരും ഹൗസ്‌ബോട്ടിൽ കായലിലൂടെ ഉല്ലാസ യാത്രയും നടത്തി.ആഗോള കാര്യങ്ങളെല്ലാം മാറ്റിവെച്ച് ഷെർപ്പമാരും പ്രതിനിധികളും കുറച്ചു നേരത്തേക്ക് തനി മലയാളികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..