കുമരകം
ഇന്ത്യ ഇൻക്രെഡിബിൾ(അവിശ്വസീനയമായ ) ആണെന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണ്. കേരളവും അങ്ങനെ തന്നെയെന്ന് ബോധ്യമായി.'' –- ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രതിനിധി സങ് ചിയോൾ കിം പറഞ്ഞു. ""ഇവിടെ നിരവധി സംസ്‌കാരങ്ങളുണ്ടെന്ന് അറിയാം. അവ ഒന്നിച്ച് സഹവർത്തിത്വത്തോടെ നിലനിൽക്കുന്നത് വലിയൊരു കാര്യം തന്നെ''.
കൊറിയൻ സിനിമകളോടുള്ള മലയാളികളുടെ ഭ്രമത്തെക്കുറിച്ച് ആരോ പറഞ്ഞുകേട്ട അത്ഭുതം ഇപ്പോഴും അദ്ദേഹത്തെ വിട്ടുമാറിയിട്ടില്ല. കൊറിയൻ സിനിമക്ക് ഇവിടെ ഇത്ര ആരാധകരുണ്ടെന്ന് കരുതിയില്ല.
ആർആർആർ എന്ന സൂപ്പർ ഹിറ്റ് ചിത്രം നെറ്റ്‌ഫ്‌ളിക്‌സിൽ കണ്ട് ഹരംപിടിച്ച കഥയും സങ് ചിയോളിന് പറയാനുണ്ട്. ""അതിലെ പ്രധാന കഥാപാത്രങ്ങളുടെ പോരാട്ടം കണ്ടപ്പോൾ നൂറ് വർഷം മുമ്പ് കൊറിയ ജപ്പാനെതിരെ പോരാടിയതാണ് ഓർമ വന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുപാട് സമരങ്ങൾ കൊറിയയിൽ നടന്നു.
എന്നാൽ ഇപ്പോൾ ജപ്പാനുമായി നല്ല ബന്ധത്തിലാണ്. മുമ്പ് ഇന്ത്യയെ ബ്രിട്ടൻ അടക്കിഭരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയും ബ്രിട്ടനും സുഹൃത്തുക്കളാണല്ലോ. ആധുനിക കാലത്തിൽ അത്തരം നല്ല ബന്ധങ്ങളാണ് വേണ്ടത്.'' –- സങ് ചിയോൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..