20 April Tuesday

രാജി ഗോപാലിന് തണലൊരുക്കി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

രാജി ഗോപാലിന് സിപിഐ എം വിജയപുരം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി 
വി എൻ വാസവൻ കെെമാറുന്നു

വിജയപുരം
അടച്ചുറപ്പുള്ള വീടെന്ന ചിരകാലസ്വപ്നം സാക്ഷാത്‌കരിച്ച സന്തോഷത്തിലാണ്‌ ഞവരൂർ രാജി ഗോപാലും കുടുംബവും.  സിപിഐ എം വിജയപുരം ലോക്കൽ കമ്മിറ്റി ‌നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം സിപിഐ എം ജില്ലാ സെക്രട്ടറി  വി എൻ വാസവൻ നിർവഹിച്ചു. ഞായറാഴ്ച രാവിലെ ഇറഞ്ഞാൽ വച്ച് നടന്ന പരിപാടിയിൽ വി എൻ വാസവൻ താക്കോൽ കൈമാറി. എ കെ ജനാർദ്ദനൻ അധ്യക്ഷനായി. സി കെ സുനിൽ സ്വാഗതവും എം എൻ സുധാകരൻ നന്ദിയും പറഞ്ഞു. യോഗത്തിൽ സിപിഐ എം അയർക്കുന്നം ഏരിയ സെക്രട്ടറി പി എൻ ബിനു, ഏരിയ കമ്മിറ്റിയംഗങ്ങളായ വി വി ശശിമോൻ, ഉഷാ വേണുഗോപാൽ, പി കെ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top