23 April Friday

തടസം തട്ടിമാറ്റി, തടവനാൽ പാലമായി

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

2020-ൽ നിർമാണം പൂർത്തീകരിച്ച തടവനാൽ പാലം

ഈരാറ്റുപേട്ട
എൽഡിഎഫ് സർക്കാരിന്റെ വികസന കാഴ്ചകൾ നാട്ടിലെത്തി അന്വേഷിച്ചാൽ ഈരാറ്റുപേട്ടക്കാർ ആദ്യം ചൂണ്ടികാട്ടുന്നത്‌ തടവനാൽ പാലമാണ്. ഈരാറ്റുപേട്ട ബൈപാസിന്റെ ഒന്നാംഘട്ടമായാണ് തടവനാൽ പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. കെ എം മാണി ധനകാര്യ മന്ത്രിയായിരിക്കെയാണ് ഇതിനാവശ്യമായ തുക അനുവദിച്ചത്. 10 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈരാറ്റുപേട്ട ബൈപാസിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് യുഡിഎഫ് ഭരണ കാലയളവിൽ‌ പാലംപണി  തുടങ്ങിയത്. പിന്നീട് നാല് വർഷത്തോളം നിർമാണപ്രവർത്തി മുടങ്ങി. എന്നാൽ എൽഡിഎഫ്‌ സർക്കാർ വന്നതോടെ നിർമാണം പൂർത്തിയാക്കാനാവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്ത് പൂർത്തിയാക്കി.  3.20 കോടി രൂപ ചെലവിട്ട്‌ നിർമിച്ച പാലം കഴിഞ്ഞ ജൂലൈയിലാണ് മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചത്. 
   ബൈപാസിന്റെ ഭാഗമായി രണ്ടാംഘട്ടമായി നിർമിക്കുന്ന തടവനാൽ മുതൽ വെയിൽകാണാപാറ വരെയുള്ള 1.8 കിലോമീറ്റർ പാതയുടെ സ്ഥലമെടുപ്പ് രണ്ട് റീച്ചുകളായി തിരിച്ച് അവസാനഘട്ടത്തിലാണ്. സ്ഥലമെടുപ്പ് പൂർത്തിയായാൽ നിർമാണം ആരംഭിക്കും. രണ്ടാം ഘട്ടം പൂർത്തിയാകുന്നത്തോടെ വാഗമൺ, പൂഞ്ഞാർ, മുണ്ടക്കയം ഭാഗത്ത്‌ നിന്നു വരുന്ന വാഹനങ്ങൾക്ക് ഈരാറ്റുപേട്ട ടൗണിൽ ചെല്ലാതെതന്നെ  കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പെട്ടെന്നെത്താം. കൂടാതെ കാഞ്ഞിരപ്പള്ളി ഭാഗത്ത്‌നിന്നും വരുന്ന വാഹനങ്ങൾക്ക്   ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കി തൊടുപുഴ ഭാഗത്തേക്കുള്ള യാത്രയും സുഗമമാകും. ബൈപാസിന്റെ മൂന്നാംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത് തടവനാൽ മുതൽ മുഹ്‌യിദ്ദീൻ പള്ളി കോസ്‌വേ വരെയുള്ള റിവർവ്യൂ റോഡായാണ്. ഇതിനുള്ള നടപടി ക്രമങ്ങളും പുരോഗമിക്കുകയാണ്.  

മൂന്നാംഘട്ടം പൂർത്തിയാവുന്നതോടെ എല്ലാ വാഹനങ്ങൾക്കും ടൗണിലെ ഗതാഗതക്കുരുക്ക്  ഒഴിവാക്കി റിവർവ്യൂ റോഡിലൂടെ പാലയ്ക്കും, തൊടുപുഴ, വാഗമൺ ഭാഗത്തേക്കും വളരെ എളുപ്പം എത്തിച്ചേരാം.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top