18 April Sunday

363 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

 കോട്ടയം

ജില്ലയിൽ 363 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 5289 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 
രോഗം ബാധിച്ചവരിൽ 161 പുരുഷൻമാരും 172 സ്ത്രീകളും 30 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 269 പേർ രോഗമുക്തരായി. 3387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79,385 പേർ കോവിഡ് ബാധിതരായി. 75,810 പേർ രോഗമുക്തിനേടി. ജില്ലയിൽ ആകെ 14,210 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
 
രോഗം ബാധിച്ചവരുടെ 
തദ്ദേശഭരണ സ്ഥാപന 
അടിസ്ഥാനത്തിലുള്ള 
വിവരം:
കോട്ടയം -54, മുത്തോലി 20, ചിറക്കടവ് 18, തലയോലപ്പറമ്പ് -15, പാമ്പാടി 14, എലിക്കുളം- 13, അകലക്കുന്നം -12, ഏറ്റുമാനൂർ - 9, ഈരാറ്റുപേട്ട, ചങ്ങനാശേരി, ഉഴവൂർ, വൈക്കം, വെച്ചൂർ -8, തലപ്പലം, കുമരകം - 7, വെള്ളൂർ, ഭരണങ്ങാനം, പനച്ചിക്കാട്, തലയാഴം, കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപിള്ളി, മീനടം- 6, പാറത്തോട്, കൂരോപ്പട, കങ്ങഴ, മാടപ്പളളി, മണിമല, കടനാട് - 5, വാകത്താനം, കരൂർ, തൃക്കൊടിത്താനം, മീനച്ചിൽ, നീണ്ടൂർ, പാലാ - 4, മുളക്കുളം, രാമപുരം, നെടുംകുന്നം, കുറിച്ചി, തിടനാട്, പൂഞ്ഞാർ - 3, മുണ്ടക്കയം, വാഴൂർ, മറവന്തുരുത്ത്, പായിപ്പാട്, ചെമ്പ്, പള്ളിക്കത്തോട്, തിരുവാർപ്പ്, അയർക്കുന്നം, കറുകച്ചാൽ, കടപ്ലാമറ്റം, മൂന്നിലവ്, കടുത്തുരുത്തി - 2, എരുമേലി, തലനാട്, അയ്മനം, വിജയപുരം, വെളിയന്നൂർ, കുറവിലങ്ങാട്, ടി വി പുരം, മണർകാട്, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, അതിരമ്പുഴ, കൊഴുവനാൽ, ഉദയനാപുരം, ഞീഴൂർ, ആർപ്പൂക്കര 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top