28 November Saturday

കോവിഡ് 482 രോഗമുക്തി 636

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020
കൊല്ലം
ജില്ലയിൽ വെള്ളിയാഴ്‌ച 482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 636 പേർ രോഗമുക്തി നേടി. കൊല്ലം കോർപറേഷനിലെ  ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലുമാണ്‌ രോഗബാധിതർ കൂടുതൽ‌. 
സമ്പർക്കം മൂലം 474 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ആറുപേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.  
കോർപറേഷൻ പരിധിയിൽ 95 പേരാണ് രോഗബാധിതർ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി -23, കൊട്ടാരക്കര ആറ് എന്നിങ്ങനെയാണ് രോഗികൾ. പഞ്ചായത്ത് പരിധിയിൽ കുലശേഖരപുരം- 38, കൊറ്റങ്കര- 27, ശാസ്താംകോട്ട- 25, എഴുകോൺ, തൃക്കോവിൽവട്ടം ഭാഗങ്ങളിൽ 21 വീതവും തലവൂർ, നീണ്ടകര പ്രദേശങ്ങളിൽ 15 വീതവും പെരിനാട് -11, പനയം, പേരയം ഭാഗങ്ങളിൽ 10 വീതവും രോഗബാ
ധിതരായി‌. മുണ്ടയ്ക്കൽ സ്വദേശി സനാതനൻ (82), പുനലൂർ സ്വദേശി ഹംസക്കുട്ടി (81)എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top