15 October Tuesday
1469 വീട്‌ പൂർത്തിയായി

ലൈഫിൽ ഹാപ്പിയാണ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
 
കൊല്ലം
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിൽ കൊല്ലം കോർപറേഷന്‌ അഭിമാന നേട്ടം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വീടുകൾ യാഥാർഥ്യമാക്കിയ കോർപറേഷനാണ്‌ കൊല്ലം. 1469 വീടുകൾ പൂർത്തീകരിച്ചു. ഇതിനായി നഗരസഭ ഇതുവരെ 1.42 കോടി രൂപ ചെലവഴിച്ചു. 3973 ഗുണഭോക്താക്കളാണ് അന്തിമ ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുള്ളത്. ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകുന്നതാണ്‌ ലൈഫിന്റെ രണ്ടാംഘട്ടം. 
പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ നിർമാണം പാതിവഴിയിൽ നിലച്ച വീടുകളുടെ പൂർത്തീകരണത്തിനായി നഗരസഭ 1.42 കോടി രൂപ ചെലവഴിച്ചു. ആകെ 295 വീടുകൾ യാഥാർഥ്യമായി. 97 ശതമാനം പൂർത്തീകരിച്ചു. 
ഭൂരഹിതർക്ക് ഭവനം നൽകുന്നതാണ്‌ പദ്ധതിയുടെ മൂന്നാംഘട്ടം. ഇതിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്‌. രേഖകളുടെ പരിശോധന നടക്കുന്നു. സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയതി സെപ്തംബർ 30വരെ നീട്ടി. 
നടപടികൾ വേഗത്തിലാക്കാനായി കൂടുതൽ ഉദ്യോഗസ്ഥരെ നഗരസഭ നിയോഗിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അലക്കുകുഴി കോളനി നിവാസികളെ മുണ്ടയ്ക്കൽ കച്ചിക്കടവിലേക്കാണ് പുനരധിവസിക്കുന്നത്. 20 വീടാണ് ഇവിടെ നിർമിക്കുക.കോർപറേഷൻ പരിധിയിൽ രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 30 ആണെന്ന്‌ മേയർ വി രാജേന്ദ്രബാബു അറിയിച്ചു. 
പ്രധാന വാർത്തകൾ
 Top