21 October Monday
എംഇഎസിൽ എതിരില്ല

ഹൃദയങ്ങളിലാണ് എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
 
ചാത്തന്നൂർ
എംഇഎസ്‌ എന്‍ജിനിയറിങ് കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എതിരില്ലാതെ എസ്‌എഫ്‌ഐക്ക് വിജയം.  സാജിദ് (ചെയർമാൻ), ബിൻഷാദ് (ജനറൽ സെക്രട്ടറി), അജ്മൽ ഹുസൈൻ (ആർട്സ് സെക്രട്ടറി), രാഹുൽ, ബേബി രുഖിയ (യുയുസിമാര്‍), സംഗീത് (സ്പോർട്സ് സെക്രട്ടറി), അരുൺ (മാഗസിൻ എഡിറ്റർ) എന്നിവരാണ്‌ വിജയിച്ചത്‌. 
വിധിയെഴുതാം വർ​ഗീയതയ്ക്കും മതതീവ്രവാദത്തിനും എതിരെ എന്ന മുദ്രവാക്യം ഉയർത്തിയാണ്‌ എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞയാഴ്ച കോളേജിൽ ക്യാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തിനെതിരെ ആശയപരമായി എസ്‌എഫ്‌ഐ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് തകർപ്പൻ വിജയം. എട്ടിൽ എട്ട് ജനറൽ സീറ്റിലും 48ൽ 48 സീറ്റിലും എതിരുണ്ടായിരുന്നില്ല. ചാത്തന്നൂർ ജങ്ഷനിൽ വിജയാഹ്ലാദപ്രകടനം നടത്തി. 
യോഗത്തിൽ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം സജി, അനന്ദു, രാഹുൽ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top