20 October Sunday

തെങ്ങുവീണ്‌ വീട്‌ തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
ചടയമംഗലം 
ശക്തമായ മഴയിൽ വീടിനു മുകളിൽ തെങ്ങുവീണ് വീട് തകർന്നു. ഇളമാട് പൂതൂർ മനേഷ് മന്ദിരത്തിൽ ശശിധരൻപിള്ളയുടെ വീടാണ് പൂർണമായി തകർന്നത്. കഴിഞ്ഞ ദിവസം രാത്രി 12നാണ് വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകിയത്. ഈ സമയം രോ​ഗിയായ ശശിധരൻപിള്ളയും മകനും മരുമകളും ചെറുമകനുമാണ് വീട്ടിലുണ്ടായിരുന്നത്. വീട് തകർന്നുവീഴുന്ന ശബ്ദംകേട്ട് ഇവർ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി.
പ്രധാന വാർത്തകൾ
 Top