24 October Thursday

ചിട്ടിതട്ടിപ്പിൽ പരാതി പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
കൊട്ടാരക്കര
വൻ സമ്മാനം വാഗ്ദാനംചെയ്‌ത്‌ കോടികൾ തട്ടിയ ചിട്ടിക്കമ്പനി ഉടമ ബാലരാമപുരം അന്തിയൂർ കടച്ചകുഴി എസ് കെ നിവാസിൽ സജികുമാർ (42) പിടിയിലായതോടെ കൂടുതൽ ഇടപാടുകാർ പരാതിയുമായി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തി. 
മുസ്ലിം സ്ട്രീറ്റ് കേന്ദ്രീകരിച്ച്‌ എസ് കെ ചാരിറ്റബിൾ ട്രസ്റ്റ് (ചിഞ്ചു ചാരിറ്റബിൾ എന്റർപ്രൈസസ്) എന്ന സ്ഥാപനം വഴി കാർ, ഇരുചക്രവാഹനങ്ങൾ തുടങ്ങി വൻ സമ്മാനങ്ങൾ വാഗ്ദാനം നൽകിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്. 
നാലായിരത്തിനു മുകളിൽ ക്രമനമ്പറുള്ള ചിറ്റാളന്മാർ വരെ പരാതി നൽകിയിട്ടുണ്ട്. 9500 മുതൽ 19,000 വരെ  തുകകൾ നിക്ഷേപിച്ചവരാണ് അധികവും. 
ഒരു വീട്ടിൽനിന്ന്‌ ഒന്നിലധികം ചിട്ടിയിൽ ചേർന്നവരും ഉണ്ട്. ചിട്ടിയിൽ 48 മാസം വരെ തികഞ്ഞവരും തട്ടിപ്പിനിരയായി. 10 വർഷത്തിലധികമായി കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ സ്ഥിരതാമസമാക്കിയ  സജികുമാറിനെ വിശ്വസിച്ചാണ് പലരും തുക നിക്ഷേപിച്ചത്.
 
പ്രധാന വാർത്തകൾ
 Top