24 October Thursday

ബാങ്ക് വിദ്യാഭ്യാസ വായ്‌പ നിരസിച്ചു; ഡിവൈഎഫ്ഐ സമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
കുന്നിക്കോട്   
അപേക്ഷ സ്വീകരിച്ചശേഷം വിദ്യാഭ്യാസ വായ്‌പ നിഷേധിച്ച ബാങ്കിനു മുന്നിൽ ഡിവൈഎഫ്ഐ  പ്രതിഷേധം. പുനലൂർ സിൻഡിക്കേറ്റ് ബാങ്ക് മാനേജർ ഓഫീസിനു  മുന്നിലാണ്‌ സമരം നടത്തിയത്‌ . ഇളമ്പൽ മുകളുവിളവീട്ടിൽ അബ്ദുല്‍ ലത്തീഫിന്റെ മകളുടെ വിദ്യാഭ്യാസ വായ്‌പയുടെ അപേക്ഷയാണ്  ബാങ്ക് മാനേജർ നിരസിച്ചത്. 
അക്കൗണ്ട് എടുപ്പിച്ചശേഷമാണ് ദൂരപരിധിയുടെ പേരിൽ തടസ്സം പറഞ്ഞത്. എന്നാൽ, ഇതേ പരിധിയിൽ ഇവർ മറ്റ് വായ്‌പകൾ പാസാക്കി വിടുകയും ചെയ്തതോടെയാണ് സമരവുമായി ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി  രംഗത്തെത്തിയത്‌. തുടർന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ എട്ടു ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം കാണാമെന്ന ധാരണയിൽ സമരം അവസാനിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top