27 September Monday

കുട്ട നിറയും, മനസ്സും

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

ശക്തികുളങ്ങര ഹാർബറിൽ ബോട്ടിൽ മത്സ്യബന്ധന ഉപകരണങ്ങൾ കയറ്റുന്ന തൊഴിലാളികൾ

 കൊല്ലം

വറുതിയുടെ നാളുകൾക്കു വിട. 52 ദിവസത്തെ ട്രോളിങ്‌ നിരോധനത്തിനുശേഷം ചാകരക്കോള്‌ തേടി മത്സ്യബന്ധനയാനങ്ങൾ  ശനിയാഴ്‌ച അർധരാത്രി കടലിലേക്കു കുതിക്കും. നീണ്ടകര പാ-ല-ത്തി-ന്റെ- തൂ-ണു-ക-ളിൽ ബന്ധി-ച്ച ചങ്ങല രാ-ത്രി- 12ന്‌- -- അഴിക്കുന്നതോടെയാണ്‌ ബോ-ട്ടു-കൾ കുതിക്കുക. 
കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി ജാഗ്രത പോർട്ടലിൽ രജിസ്റ്റർചെയ്‌ത യാനങ്ങൾക്കു മാത്രമാണ് കടലിൽ പോകാൻ അനുമതി. 120 എച്ച്‌പിക്കു മുകളിലുള്ള ബോട്ടുകൾക്ക്‌ ഒറ്റ, ഇരട്ട അക്ക രജിസ്‌ട്രേഷൻ നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ അനുമതി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്കത്തിലെയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടഅക്കത്തിലെയും ബോട്ടുകൾക്കു കടലിൽ പോകാം. പാസ് മുഖേന മാത്രമാണ്‌ ഹാർബറിൽ പ്രവേശനം. നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി തുടങ്ങിയ തുറമുഖങ്ങളിൽ വാർഫിന്റെ എല്ലാ ഭാഗത്തും പ്രത്യേക കൗണ്ടർ ഒരുക്കി. നീണ്ടകരയിലും ശക്തികുളങ്ങരയിലും 25വീതം കൗണ്ടർ പ്രവർത്തിക്കും. ഒരു തുറമുഖത്തുനിന്നു പുറപ്പെടുന്ന യാനങ്ങൾ വിപണനത്തിന്‌ അതേ തുറമുഖത്തുതന്നെ എത്തണം. തങ്കശേരി തുറമുഖത്തെ യാനങ്ങൾ അതത് സൊസൈറ്റികൾക്ക് അനുവദിച്ച ലേലഹാളിൽ വിപണനം നടത്തണം. ശക്തികുളങ്ങരയിൽ രാവിലെ നാലുമുതൽ വൈകിട്ട്‌ നാലുവരെ മാത്രമാണ്‌ മത്സ്യവ്യാപാരം. നിലവിൽ കടലിൽപോകുന്ന ചെറുവള്ളങ്ങൾക്കു ധാരാളം മത്സ്യം ലഭിക്കുന്നുണ്ട്. ട്രോളിങ് നിരോധനം കഴിഞ്ഞിറങ്ങുന്ന ബോട്ടുകൾക്കും ഇതുപോലെ മീൻ കിട്ടുമെന്നാണ്‌ പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top