27 September Monday

വാക്‌സിനേഷൻ 15 ലക്ഷം 
ഡോസിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

റിസർവ് പൊലീസ് ക്യാമ്പിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്ന 
യുവാവ്

കൊല്ലം
ജില്ലയിൽ ഇതുവരെ നൽകിയത്‌ 14,47,699 ഡോസ്‌ വാക്‌സിൻ. 55 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചവരാണ്‌. 25 ശതമാനം പേർ രണ്ടാംഡോസും സ്വീകരിച്ചു. വെള്ളിയാഴ്‌ച ഉച്ചവരെയുള്ള കണക്ക്‌ പ്രകാരം 9,98,757 പേർ ആദ്യ ഡോസും 4,48,942 പേർ രണ്ടാംഡോസും സ്വീകരിച്ചു. 
60ന്‌ മുകളിൽ പ്രായമുള്ള 5,95,804 പേരും 45നും 60നും ഇടയിലെ 5,11,371 പേരും 18നും 44നും ഇടയിലെ 3,40,527 പേരും വാക്‌സിൻ സ്വീകരിച്ചു. വെള്ളിയാഴ്‌ച 30,000 ഡോസ് വാക്‌സിനാണ്‌ നൽകിയത്‌. വാക്‌സിൻ കുത്തിവയ്‌പ്പിൽ സംസ്ഥാനത്ത്‌ അഞ്ചാം സ്ഥാനത്താണ്‌ ജില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top