20 September Sunday
ആന്റിജൻ ടെസ്റ്റ്‌ വ്യാപകമാക്കി

സമ്പർക്കവ്യാപനത്തിന്‌ ലോക്കിടും

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020
സ്വന്തം ലേഖിക
കൊല്ലം
ജില്ലയിൽ കോവിഡ്‌ സമ്പർക്ക വ്യാപനം തടയാൻ കൂടുതൽ ആന്റിജൻ ടെസ്റ്റുമായി ആരോഗ്യവകുപ്പ്‌. രോഗം കൂടുതൽ റിപ്പോർട്ട്‌ ചെയ്യുന്ന ഇടങ്ങളിലും സമീപ പ്രദേശങ്ങളിലും പരിശോധന വ്യാപകമാക്കി. 
ഇതുവരെ 18,855 ആന്റിജൻ പരിശോധന നടത്തി. 27150 ആന്റിജൻ കിറ്റുകളാണ്‌ ജില്ലയിൽ എത്തിയത്‌. ഇതിൽ 25,475 എണ്ണം പരിശോധനക്കായി നൽകി. രണ്ടു‌ദിവസം കൂടുമ്പോൾ 5000 കിറ്റുകളാണ്‌ ജില്ലാ സ്റ്റോറിൽ എത്തുന്നതെന്ന്‌ ‌കേരള മെഡിക്കൽ സർവീസ്‌ കോർപറേഷൻ ജില്ലാ ‌മാനേജർ ലീന സജി പറഞ്ഞു. പരിശോധന തുടരുന്നത്‌ സമൂഹവ്യാപന സാധ്യതാ കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top