18 October Friday

മിനിമലി ഇൻവേസിവ് സർജറി ക്ലിനിക് ഉദ്ഘാടനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

മിനിമലി ഇൻവേസിവ് സർജറി ക്ലിനിക്‌ എസ്‌‌യുടി ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
പട്ടം എസ്‌‌യുടി ആശുപത്രിയും കൊല്ലം സിംസ് ക്ലിനിക്കും ചേർന്ന് നടത്തുന്ന  കൊല്ലത്തെ പുതിയ  മിനിമലി ഇൻവേസിവ് സർജറി ക്ലിനിക്‌ എസ്‌‌യുടി ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്‌ഘാടനംചെയ്‌തു. താക്കോൽദ്വാര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മിനിമൽ ഇൻവേസിവ് ശസ്‌ത്രക്രിയ നടത്തുന്നത്. 
താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ബൈജു സേനാധിപൻ അധ്യക്ഷനായി. കാർഡിയാക് സർജൻ സുജിത്, ഓപ്പറേഷൻസ്  മാനേജർ  സോയി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം ഇരുമ്പുപാലത്തിനു സമീപം സേനാധിപൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ക്ലിനിക് പ്രവർത്തിക്കുക.
പ്രധാന വാർത്തകൾ
 Top