കൊല്ലം
കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ചിന്നക്കട പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിൽ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ, ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ ജെ മാക്സൺ, ഹരിരാജ്, കെ സുധീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എസ് ഷബീർ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..