08 July Wednesday

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിൽകയറി ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
എഴുകോൺ 
മൂന്നംഗ അക്രമിസംഘം സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെയും സഹോദര പുത്രനെയും വീട്ടിൽ കയറി മർദിച്ചു. വെളിയം പരുത്തിയറ ബ്രാഞ്ച് സെക്രട്ടറി പരുത്തിയറ ഹരിദാസ് ഭവനിൽ ഹരിദാസ്, രാജീവ്‌ ഭവനിൽ രാജീവ്‌ എന്നിവർക്കാണ് മർദനമേറ്റത്. 
ഓടനാവട്ടം പുരമ്പിൽ സ്വദേശികളായ രാജേന്ദ്രൻ, പ്രശാന്തൻ, രതീഷ് (കണ്ണൻ) എന്നിവരാണ് അക്രമണം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. മാരാകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയത്. പരിക്കേറ്റ ഹരിദാസ് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പ്രധാന വാർത്തകൾ
 Top