04 July Saturday

പൊലീസ് സ്റ്റേഷനു സമീപത്തുനിന്ന്‌ ബൈക്ക്‌ കടത്തുന്നതിനിടെ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
ചടയമംഗലം 
പൊലീസ് സ്റ്റേഷനു സമീപം ഇരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചവർ പിടിയിൽ. അമ്പലംകുന്ന് മീയന ഷെഹിൻ മൻസിൽ ഷെഹിൻ (21), ഓയൂർ കാളവയൽ പാതിരിയോട് പാറവിള വീട്ടിൽ  ആരിഫ് മുഹമ്മദ് (20) എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടിന്‌ മഴയത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് തള്ളിമാറ്റുന്നതുകണ്ട്‌ സംശയം തോന്നിയ വ്യാപാരികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിനെക്കണ്ട ഇവർ വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു.  തുടർന്ന് എസ്ഐ ശരലാലിന്റെ നേതൃത്വത്തിൽ എഎസ്‌ഐമാരായ കൃഷ്ണകുമാർ, രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ബിനീഷ്, ഹോംഗാർഡ് ഉണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ ടൗൺ വളഞ്ഞ് നടത്തിയ പരിശോധനയിൽ പ്രതികൾ  പിടിയിലായി. പ്രതികൾക്കെതിരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ കഞ്ചാവ്‌–- അടിപിടി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.
പ്രധാന വാർത്തകൾ
 Top