25 March Saturday

കർഷകസംഘത്തിന്റെ എള്ളുകൃഷിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച എള്ള് കൃഷി ഏരിയ സെക്രട്ടറി ബി സജീവൻ ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി 
എല്ലാവരും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘത്തിന്റെ  നേതൃത്വത്തിൽ എള്ള് കൃഷിക്ക് തുടക്കമായി. ക്ലാപ്പന കിഴക്ക് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച എള്ള് കൃഷി പദ്ധതി  കർഷകസംഘം ഏരിയ സെക്രട്ടറി ബി സജീവൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി എൻ വിജയകൃഷ്ണൻ അധ്യക്ഷനായി.
ക്ലാപ്പന കിഴക്ക് വില്ലേജ്  സെക്രട്ടറി പി ടി ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, കർഷകസംഘം വില്ലേജ് പ്രസിഡന്റ് വിക്രമൻപിള്ള, വില്ലേജ് കമ്മിറ്റി അംഗങ്ങൾ, കൃഷി ഓഫീസർ അജ്മി, കുടുംബശ്രീ പ്രവർത്തകൾ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top