കൊല്ലം
ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആചരിച്ചു. രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്, പ്രതിരോധം ഉ യർത്തുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വിവിധ കേന്ദ്രങ്ങളിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു.
ജില്ലാ ഭരണകേന്ദ്രം, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊല്ലം കോർപറേഷൻ, ഗാന്ധിപീസ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ചിലെ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. താൻ വായിച്ച ഗാന്ധി പുസ്തകത്തിന്റെ അനുഭവം കുട്ടികളുമായി മന്ത്രി പങ്കുവച്ചു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.
ചിന്നക്കട റസ്റ്റ് ഹൗസ് മുതൽ ബീച്ച് വരെ സംഘടിപ്പിച്ച ശാന്തിയാത്ര സബ് കലക്ടർ മുകുന്ദ് ഠാക്കൂർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലും നിന്നുള്ള വിദ്യാർഥികളും എൻസിസി, എസ്‌പിസി, റെഡ് ക്രോസ് കേഡറ്റുകളും യാത്രയിൽ അണിചേർന്നു.
എം നൗഷാദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ എന്നിവർ വിശിഷ്ടാതിഥികളായി. കലക്ടർ അഫ്സാന പർവീൺ, എഡിഎം ആർ ബീനാറാണി, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി ആർ കൃഷ്ണകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിങ് ചെയർമാൻ പോൾ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..