10 December Tuesday
ഡിസംബർ 16ന്‌ സർക്കാരിന്‌ സമർപ്പിക്കും

സമഗ്ര വികസനത്തിന് 
ജില്ലാപദ്ധതി തയ്യാറാകുന്നു

സ്വന്തം ലേഖകൻUpdated: Saturday Nov 30, 2024

 

കൊല്ലം
സമഗ്ര വികസനത്തിന് ദിശാബോധം നൽകുന്ന ജില്ലാപദ്ധതി ജില്ലാ ആസൂത്രണസമിതി നേതൃത്വത്തിൽ തയ്യാറാക്കുന്നു. ജില്ലാ വികസന ചരിത്രം, ആക്‌ഷൻ പ്ലാൻ, കേന്ദ്ര–- -സംസ്ഥാനാവിഷ്കൃത പദ്ധതികൾ, തദ്ദേശഭരണ സ്ഥാപന പദ്ധതികൾ എന്നിവ വിശകലനം ചെയ്ത്‌ ഭാവിയിൽ പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും തയ്യാറാക്കും. പദ്ധതി തയ്യാറാക്കാൻ 35 ഉപസമിതികൾ പ്രവർത്തിക്കുന്നു. ഡിസംബർ 16ന്‌ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന്‌ പദ്ധതി സമർപ്പിക്കും. 
വികസന പരിപ്രേക്ഷ്യം, ജില്ലാ ലക്ഷ്യങ്ങളും മുൻഗണനകളും നിശ്ചയിക്കുക, വികസന വിടവുകൾ പരിഹരിക്കുക, സ്ഥലപരമായ വിന്യാസങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ആസൂത്രണം, സർക്കാർതലത്തിൽ ഏറ്റെടുക്കേണ്ട പദ്ധതി നിർദേശങ്ങളും തദ്ദേശ സ്ഥാപനതലത്തിൽ നിർവഹിക്കേണ്ട പദ്ധതി നിർദേശങ്ങളും തയ്യാറാക്കുക എന്നിവ നടക്കും. വിഭവ ലഭ്യത (മനുഷ്യ, പ്രകൃതി, ധനസ്ഥാപന വിഭവങ്ങള്‍) വികസനത്തിന്റെ സ്ഥലമാനങ്ങള്‍, നഗരവൽക്കരണം, നഗരസഞ്ചയം, കൃഷി, ജലസേചനം, മണ്ണ് -ജല സംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം, വിനോദസഞ്ചാരം, വിവരസാങ്കേതിക വിദ്യ,
 ഊർജം, ക്ഷീരവികസനം, ടൂറിസം, ഗതാഗതം, വാർത്താവിനിമയം, പട്ടികജാതി വികസനം, മത്സ്യത്തൊഴിലാളി വികസനം, വനവികസനം, വന്യജീവി പ്രശ്നം, വ്യവസായം, വാണിജ്യം, തൊഴിൽ, സ്വയംതൊഴില്‍ സംരംഭങ്ങള്‍, മൂലധന നിക്ഷേപം, അതിഥി തൊഴിലാളികള്‍, പ്രാദേശിക സാമ്പത്തിക വികസനം, സഹകരണം,ആരോഗ്യം, കുടിവെള്ളം, ഉന്നതവിദ്യാഭ്യാസം, കായികം, കല-സംസ്കാരം, യുവജനകാര്യം, പട്ടികവർഗ വികസനം, വനിതകള്‍, കുട്ടികള്‍, അതിദാരിദ്ര്യം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം അടിസ്ഥാനമാക്കിയ വികസന പദ്ധതികള്‍, ജൈവ വൈവിധ്യ മാനേജ്മെന്റ്, പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ വികസനവും കരുതലും, മൺറോതുരുത്ത്, ആലപ്പാട്  വികസനം തുടങ്ങിയ മേഖലകളിലാണ്‌ പദ്ധതി തയ്യാറാകുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top