കൊല്ലം
ഓൾ കേരള ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം തുടങ്ങി. എക്സിബിഷൻ മേയർ പ്രസന്ന എണസ്റ്റ് ഉദ്ഘാടനംചെയ്തു. മുരളി അധ്യക്ഷനായി. ഇന്ദുശേഖരൻനായർ, സജീവ് സോമൻ, മനോജ് മുത്താട്ട്, കെ ആർ ഷൈൻ, രവിശങ്കർ, ബാലകൃഷ്ണൻ കോഴിക്കോട് എന്നിവർ സംസാരിച്ചു. തുടർന്ന് ‘ഓൺലൈൻ കാലഘട്ടത്തിൽ ഉപഭോക്തൃ സംരക്ഷണം: വ്യാപാരത്തളർച്ച ലൈസൻസിക്കുള്ള പ്രതിസന്ധി, പ്രതിവിധി’ സെമിനാർ ജി എസ് ജയലാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. ലീഗൽ മെട്രോളജി കൺട്രോളർ വി കെ അബ്ദുൽ ഖാദർ വിഷയം അവതരിപ്പിച്ചു. എസ് ജയമോഹൻ, എ കെ ഹാഫീസ്, ശിവജി സുദർശനൻ, അഡ്വ . ജി ലാലു, അഡ്വ. എം എസ് താര, എം ആർ ശ്രീകുമാർ, എസ് ദേവരാജൻ, ആർ രാധാകൃഷ്ണൻ, ബി ഐ സൈലാസ്, കെ ബി അനു, ഗിരീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ജി ബാബു മോഡറേറ്ററായി.
ശനിയാഴ്ച പ്രതിനിധി സ മ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആ ഞ്ചലോസ് ഉദ്ഘാടനംചെയ്യും. സംഘടന സംസ്ഥാന പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ അധ്യക്ഷനാകും. മുതിർന്ന ലൈസൻസികളെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ ആദരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..