10 December Tuesday
പുനലൂർ റെയില്‍വേ സബ്‌സ്റ്റേഷൻ

ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ 
സ്ഥാപിക്കല്‍ ഒന്നാംഘട്ടം പൂര്‍ണം

സ്വന്തം ലേഖകൻUpdated: Saturday Nov 30, 2024

കെഎസ്ഇബിയുടെ പുനലൂർ സബ്‌സ്‌റ്റേഷൻ വളപ്പിൽ എച്ച്ഡിഇപി കുഴലുകൾ സ്ഥാപിക്കുന്നു

പുനലൂർ 
കെഎസ്ഇബി സബ്‌സ്റ്റേഷനിൽനിന്ന് റെയിൽവേയുടെ 110 കെവി ട്രാക്‌ഷൻ സബ്‌സ്റ്റേഷനിലേക്ക് ഭൂഗർഭ വൈദ്യുതി കേബിൾ കടത്തിവിടുന്നതിന് ഹൈ ഡെൻസിറ്റി പോളിഎത്തിലീൻ (എച്ച്ഡിപിഇ) കുഴൽ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. രണ്ടാംഘട്ടമായി കേബിൾ സ്ഥാപിക്കുന്ന ജോലി അടുത്തമാസം പകുതിയോടെ തുടങ്ങും.
റെയിൽവേ സ്റ്റേഷൻ വളപ്പിലെ സബ്‌സ്റ്റേഷനിൽനിന്ന് കെഎസ്ഇബിയുടെ സബ്‌സ്റ്റേഷൻ വരെ 2.7 കിലോമീറ്റർ ദൂരം കുഴൽ സ്ഥാപിക്കുന്ന ആദ്യഘട്ട ജോലികളാണ് രണ്ടരമാസംകൊണ്ട്‌ വിജയകരമായി പൂർത്തിയാക്കിയത്. ഡിസംബർ പകുതിയോടെ മാത്രം തീരുമെന്ന് പ്രതീക്ഷിച്ച ജോലിയാണ് കെഎസ്ഇബിക്ക് പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയാക്കാനായത്. ഇതിനിടെ യന്ത്രത്തകരാറും മറ്റും മൂലം പലതവണ പ്രവൃത്തി നിർത്തിയിരുന്നു. മണ്ഡലകാലമായതിനാൽ റോഡ് കുഴിച്ചുള്ള പ്രവൃത്തി വേഗം പൂർത്തിയാക്കണമെന്ന് മരാമത്ത് വകുപ്പും നിർദേശിച്ചിരുന്നു. 
 ഉത്തരാഖണ്ഡ്‌ ഹരിദ്വാറിൽ നിർമിക്കുന്ന വൈദ്യുതി കേബിൾ രണ്ടാഴ്ചക്കുള്ളിൽ പുനലൂരിൽ എത്തിക്കും. ഇതിനായി പുനലൂരിൽനിന്ന് എൻജിനിയർമാർ ഹരിദ്വാറിൽ എത്തി കേബിളിന്റെ ഗുണനിലവാരം ഉറപ്പാക്കിയിരുന്നു. കേബിൾ എത്തുന്നതോടെ രണ്ടാംഘട്ടം ആരംഭിക്കും. നിലവിൽ സ്ഥാപിച്ച എച്ച്ഡിപിഇ കുഴലിലൂടെയാണ് കേബിൾ സ്ഥാപിക്കുന്നത്. കേബിളുകൾ കൂട്ടിയോജിപ്പിക്കാനുള്ള ചേംബറുകളുടെ നിർമാണം നടന്നുവരികയാണ്. ജനുവരി 25-ന് എല്ലാ പ്രവൃത്തിയും പൂർത്തിയാക്കണമെന്നാണ് നിർദേശം. റെയിൽവേ സബ്‌സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കഴിഞ്ഞാൽ കൊല്ലം- –-ചെന്നൈ പാതയിൽ കൂടുതൽ വൈദ്യുതി തീവണ്ടികളോടിക്കാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top