26 January Wednesday
വിദ്യാനിധിക്ക്‌ തുടക്കം

കേരള ബാങ്കിൽ വിദ്യാർഥികൾക്ക്‌ അക്കൗണ്ട്‌ തുടങ്ങാം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബാങ്ക് 
ഡയറക്ടർ ജി ലാലു വിദ്യാർഥികൾക്ക് പാസ്ബുക്ക് നൽകി നിർവഹിക്കുന്നു

കൊല്ലം
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് ഈ തുക വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആവിഷ്കരിച്ച വിദ്യാനിധി പദ്ധതിക്ക്‌ ജില്ലയിൽ തുടക്കം. 12 മുതൽ 16 വയസ്സ്‌ വരെയുള്ളവർക്ക്‌ സ്വന്തം പേരിൽ അക്കൗണ്ട് ആരംഭിക്കാം. 
സമ്പാദ്യശീലത്തോടൊപ്പം ആധുനിക ബാങ്കിങ്‌ സൗകര്യങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനാണ് പദ്ധതി. 
കേരള ബാങ്ക് ഡയറക്ടർ ജി ലാലു വിദ്യാർഥികൾക്ക് പാസ്ബുക്ക് നൽകി ഉദ്‌ഘാടനംചെയ്‌തു.  ഡെപ്യൂട്ടി ജനറൽ മാനേജർ ആർ രവി, ഏരിയ മാനേജർ കൃഷ്ണകുമാർ, സീനിയർ മാനേജർ കെ വി സ്മിത, മാനേജർ എം വേണുഗോപാൽ, രാജഗോപാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top