16 January Saturday

കോവിഡ് 426, സമ്പർക്കം 424

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
കൊല്ലം
ജില്ലയിൽ ഞായറാഴ്‌ച 426 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 152 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 424 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.  കൊല്ലം കോർപറേഷനിൽ 46 പേർക്കാണ് രോഗബാധ. ശക്തികുളങ്ങര -ഒമ്പത്, കാവനാട്- എട്ട്, മുണ്ടയ്ക്കൽ- അഞ്ച്, തട്ടാമല -മൂന്ന് എന്നിങ്ങനെയാണ് കോർപറേഷൻ പരിധിയിലെ രോഗബാധിതരുടെ എണ്ണം. മുനിസിപ്പാലിറ്റികളിൽ പരവൂർ – -18, കരുനാഗപ്പള്ളി- –- 14,  പുനലൂർ –- -11,  കൊട്ടാരക്കര –- -10 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
പഞ്ചായത്തുകളിൽ മൈലം –- -34, മൈനാഗപ്പള്ളി –- -21, ചാത്തന്നൂർ –- -20, പന്മന -–- 18, ചവറ, തലവൂർ എന്നിവിടങ്ങളിൽ 14 വീതവും ഇളമാട് –- -12, ചിറക്കര –- -11, ഇടമുളയ്ക്കൽ, കടയ്ക്കൽ, തെക്കുംഭാഗം, മേലില ഭാഗങ്ങളിൽ 10 വീതവും ഇട്ടിവ,  ചിതറ പ്രദേശങ്ങളിൽ  ഒമ്പതു വീതവും പിറവന്തൂർ –- -എട്ട്, തേവലക്കര- –- ഏഴ്, കരവാളൂർ, തഴവ, തൊടിയൂർ, പെരിനാട്, വെളിയം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ആറു വീതവും കല്ലുവാതുക്കൽ- അഞ്ച്, അഞ്ചൽ, കിഴക്കേ കല്ലട, നിലമേൽ, നീണ്ടകര, പട്ടാഴി, പത്തനാപുരം, പവിത്രേശ്വരം, പൂയപ്പള്ളി, വെളിനല്ലൂർ പ്രദേശങ്ങളിൽ നാലുവീതവും തൃക്കോവിൽവട്ടം -മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. മറ്റു പ്രദേശങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top