16 January Saturday

ജില്ലയിൽ 2761 ബൂത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
കൊല്ലം
ജില്ലയിൽ ഡിസംബർ എട്ടിന് നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് 2761 പോളിങ് ബൂത്തുകൾ സജ്ജമാകും. 1420 വാർഡുകളിലാണിത്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവുമധികം പോളിങ്‌ സ്റ്റേഷനുകൾ ചടയമംഗലത്താണ്, 265. വാർഡുകളുടെ എണ്ണത്തിലും ചടയമംഗലം തന്നെ മുന്നിൽ 139 എണ്ണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം ഏറ്റവും കുറവ്, 170. ഏറ്റവും കുറവ് വാർഡുകളും ഇവിടെത്തന്നെ, 87 എണ്ണം. മുനിസിപ്പാലിറ്റികളിൽ ഏറ്റവും അധികം  ബൂത്തുകൾ കരുനാഗപ്പള്ളിയിലാണ്, 38. കൊല്ലം കോർപറേഷനിൽ 55 വാർഡുകളിലായി 265 ബൂത്തുകളുണ്ട്.
പഞ്ചായത്ത് തലത്തിൽ  ഏറ്റവുമധികം പോളിങ് സ്റ്റേഷനുകൾ തൃക്കോവിൽവട്ടത്താണ്, 49 എണ്ണം. ചവറ, കുലശേഖരപുരം,  മയ്യനാട്, കല്ലുവാതുക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ 47 വീതം പോളിങ്  സ്റ്റേഷനുകളുണ്ട്. 32 ഗ്രാമപഞ്ചായത്തുകളിൽ വാർഡുകളുടെ ആകെ എണ്ണത്തിന്റെ ഇരട്ടിയാണ് പോളിങ് സ്റ്റേഷനുകൾ. മൺറോതുരുത്തിലും പരവൂർ, പുനലൂർ, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും വാർഡുകളുടെ എണ്ണത്തിന് തുല്യമായാണ്  പോളിങ് സ്റ്റേഷനുകളുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കുറവ് പോളിങ് സ്റ്റേഷനുകളുള്ളത് മൺറോതുരുത്തിലാണ്, 13 എണ്ണം. 13 വാർഡുകൾ വീതമുള്ള തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിൽ യഥാക്രമം 17, 16 പോളിങ് 
സ്റ്റേഷനുകളുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top