കൊല്ലം
ഡിസംബർ എട്ടിന് ജില്ലയിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ ഉദ്യോഗസ്ഥർക്ക് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പരിശീലനം നൽകും. തീയതി സ്ഥലം എന്നിവ നിയമന ഉത്തരവിലുണ്ട്. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ അറിയിച്ചു.
വരണാധികാരികള്‍
ബ്ലോക്ക് പഞ്ചായത്തുകൾ
ഓച്ചിറ-–- ജില്ലാ ലേബര്‍ ഓഫീസര്‍. ശാസ്താംകോട്ട –- ജില്ലാ ക്ഷീര വികസന ഓഫീസര്‍, വെട്ടിക്കവല- –- പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, കൊല്ലം. പത്തനാപുരം –- -ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പുനലൂര്‍. അഞ്ചല്‍ –- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തെന്മല. കൊട്ടാരക്കര –- ജോയിന്റ് രജിസ്ട്രാര്‍ കോ-–-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍) കൊല്ലം. ചിറ്റുമല –- ജില്ലാ പ്ലാനിങ് ഓഫീസര്‍. ചവറ –- -ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍. മുഖത്തല- –- അസിസ്റ്റന്റ് ഡെവലപ്മെന്റ് കമീഷണര്‍ (ജനറല്‍) കൊല്ലം. ചടയമംഗലം –- ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) കൊല്ലം. ഇത്തിക്കര –- ജില്ലാ പട്ടികജാതി വികസന ഓഫീസര്‍.
മുനിസിപ്പാലിറ്റികള്‍
പരവൂര്‍- –- ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍. പുനലൂര്‍ –- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന്, പുനലൂര്‍. കരുനാഗപ്പള്ളി –- ജോയിന്റ് ഡയറക്ടര്‍ ഓഫ് കോ–-ഓപ്പറേറ്റീവ് ഓഡിറ്റ്, കൊല്ലം. കൊട്ടാരക്കര –- പ്രിന്‍സിപ്പല്‍, എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്റര്‍, കൊട്ടാരക്കര.
കൊല്ലം കോര്പറേഷന്
ഡെപ്യൂട്ടി ഡയറക്ടര്‍ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, കൊല്ലം (ഒന്നു മുതല്‍ 28 വരെ വാര്‍ഡുകള്‍). അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്ട്രി) കൊല്ലം (വാര്‍ഡുകള്‍ 29 മുതല്‍ 55 വരെ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..