ശാസ്താംകോട്ട
ഒരാഴ്ച മുമ്പുവരെ വെറുമൊരുവെള്ളക്കെട്ടായിരുന്നു പള്ളിശേരിക്കലിലെ പെരുമ്പുഴക്കുളം. പായൽ കയറിയും കെട്ടുകൾ പൊളിഞ്ഞും ആകെ "കുളമായ' സ്ഥലം ഇന്ന് നാട്ടിലെ പ്രധാന നീന്തൽക്കുളമാണ്. ഹരിതകേരളം മിഷനിലൂടെ എങ്ങനെയാണ് ഉപയോഗശൂന്യമായ നീർത്തടങ്ങളെ തിരികെപ്പിടിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് പള്ളിശേരിക്കൽ പെരുമ്പുഴക്കുളം. ശാസ്താംകോട്ട പഞ്ചായത്തിലെ ഇടതു ഭരണസമിതിയാണ് ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുളം പുനരുദ്ധരിപ്പിച്ചത്.
മൂന്നുവർഷംമുമ്പ് ഫണ്ട് അനുവദിച്ചതാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം നീണ്ടുപോയിരുന്നു. തുടർന്ന് വികസന സ്ഥിരംസമിതി അധ്യക്ഷനായിരുന്ന ആർ കൃഷ്ണകുമാറിന്റെ ഇടപെടീലിലാണ് നിർമാണം നടത്തിയത്. പഴയ പെരുമ വീണ്ടെടുത്തതോടെ നീന്തൽ പഠിക്കാനും കുളിക്കുന്നതിനുമായി ഇവിടെത്തുന്നവർ നിരവധിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..