17 January Sunday

വിവാദമുണ്ടാക്കുന്നത്‌ വികസനം ഇല്ലാതാക്കാൻ: മേഴ്‌സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

ബോട്ട്‌ ഓപ്പറേറ്റേഴ്‌സ്‌ യൂണിയൻ രൂപീകരണ സമ്മേളനം കാവനാട് കമ്യൂണിറ്റി ഹാളിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
കൊല്ലം
വിവാദങ്ങൾ സൃഷ്ടിച്ച് വികസനം ഇല്ലാതാക്കാനുള്ള  ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ബോട്ട് ഓപ്പറേറ്റേഴ്സ് യൂണിയൻ രൂപീകരണ സമ്മേളനം കാവനാട് കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴൊക്കെ മത്സ്യമേഖലയെ തകർത്ത ചരിത്രമാണുള്ളത്‌. എൽഡിഎഫ് സർക്കാർ മത്സ്യമേഖലയിലെ ചൂഷണം നിർത്താനുള്ള  നടപടിയാണ്‌ സ്വീകരിച്ചത്‌. 
2017 –18ൽ ചെറുമത്സ്യങ്ങൾ പിടിക്കുന്നതിൽ കൊണ്ടുവന്ന നിയന്ത്രണം ഫലം കണ്ടു.  തൊഴിലാളികളുടെ കൈയിൽ നേരിട്ട് 10 കോടി വന്നുചേർന്നു. ആദ്യം വന്നാലും അവസാനം വന്നാലും ഒരേ വില.  പുതിയ നിയമത്തിനെതിരെ ഷിബുബേബിജോണും ചിലരും വലിയ ആക്ഷേപം ഉന്നയിക്കുകയാണ്‌. ലേലകമീഷൻ റഗുലേറ്റ് ചെയ്യണം, മത്സ്യം പിടിക്കുന്നവർക്ക് സ്വന്തം നിലയിൽ വിൽക്കാൻ സ്വാതന്ത്ര്യം വേണം, ലേലക്കാരെ ബോട്ടുടമകൾക്ക് തീരുമാനിക്കാം, ലേലക്കാർ രജിസ്റ്റർ  ചെയ്യണം, കമീഷൻ അഞ്ചു‌ ശതമാനംവരെയാകാം എന്നാണ് തീരുമാനം. അല്ലാതെ അഞ്ചു ശതമാനം എന്ന് തീരുമാനിച്ചിട്ടില്ല. കുറഞ്ഞത് മൂന്നു‌ ശതമാനമാണ്‌. സർക്കാർ ഖജനാവിലേക്ക്‌ ചില്ലിക്കാശുപോലും കമീഷൻ പോകില്ല.  യോഗം വിളിക്കുമ്പോൾ സർക്കാർ നടപടി സ്വാഗതം ചെയ്യുകയും പുറത്തിറങ്ങി ആക്ഷേപം ഉന്നയിക്കുകയുമാണ്‌ ചിലര്‍ –-മന്ത്രി പറഞ്ഞു. 
യോഗത്തിൽ ഏലിയാസ് അധ്യക്ഷനായി. സിപിഐ എം നേതാക്കളായ വി കെ അനിരുദ്ധൻ, ടി മനോഹരൻ, എസ് ശശിധരൻ, മത്യാസ് അഗസ്റ്റിൻ, വി രാജ്കുമാർ, ടോംസൺ ഗിൽബർട്ട്, ആന്റണി എന്നിവർ സംസാരിച്ചു. ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. 
ഭാരവാഹികൾ: ടോംസൺ ഗിൽബർട്ട് (പ്രസിഡന്റ്), ബർണാഡ്ഷാ, വില്യം ജോയി (വൈസ് പ്രസിഡന്റ്‌), ആന്റണി ഏണസ്റ്റ് (സെക്രട്ടറി), ഏലിയാസ്, ജോസ്ബർണാഡ്, ജോയി (ജോയിന്റ്‌ സെക്രട്ടറി), ജോൺബ്രിട്ടോ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top